കാക്കി സട്ടൈയിലെ ശിവാകാർത്തികേയൻ പാടിയ ഗാനം

തമിഴകത്തെ യുവതാരം ശിവകാർത്തികേയൻ പാടിയ കാതൽ കൺകെട്ടുതേയ് എന്ന ഗാനം പുറത്തിറങ്ങി. കാക്കി സട്ടൈയിലെയാണ് കാതൽ കൺകെട്ടുതേയ് എന്ന ഗാനം. യുഗഭാരതിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രരാണ്. വിജയ് ടിവി അവതാരകനായിരുന്ന ശിവകാർത്തികേയൻ മറീന എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
 
മനം കൊത്തി പറവൈ, കേഡി ബില്ല കിലാഡി രങ്ക, എതിർ നീച്ചൽ, വരുത്തപെടാത്ത വാലിബ സംഘം, മാൻ കരാട്ടെ തുടങ്ങി തുടരെ തുടരെ ഹിറ്റ് ചിത്രങ്ങൾ തമിഴകത്തിന് സമ്മാനിച്ച താരം നേരത്തെ വരുത്തപെടാത്ത വാലിബ സംഘം, മാൻ കരാട്ടെ എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിരുന്നു.

ആർഎസ് ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. എതിർ നീച്ചലിന് ശേഷം സംവിധായകൻ ദുരൈ സെന്തിൽകുമാറും, ശിവകാർത്തികേയനും നിർമ്മാതാവായി നടൻ ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാക്കി സട്ടൈ. പുതുക്കോട്ടൈ പ്രഭാകറിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ആർ എസ് ദുരൈ സെന്തിൽകുമാറും പുതുക്കോട്ടൈ പ്രഭാകറും ചേർന്നാണ്. ശിവകാർത്തികേയനെ കൂടാതെ ശ്രീദിവ്യ, പ്രഭു ഗണേശൻ, വിദ്യുലേഖ രാമൻ, മനോബാല, ഇമാൻ അണ്ണാച്ചി, വിജയ് റാസ്, യുവിനാ പാർത്തവി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷും പി മദനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നാളെ തീയേറ്ററിലെത്തും.