രജനിയെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയെത്തി

തമിഴ് ചിത്രങ്ങള്ക്ക് വലിയ പ്രചാരമുള്ള രാജ്യമാണ് മലേഷ്യ. സ്റ്റൈല് മന്നന് രജനീകാന്തിന് ഒട്ടേറെ ആരാധകരാണ് അവിടെയുള്ളത്. മലേഷ്യയില് നിന്ന് ഒരു ആരാധകന് ഇന്ന് രജനിയെ കാണാന് ചെന്നൈയിലെ വീട്ടിലെത്തി. മലേഷ്യന് പ്രധാനമന്ത്രി നജീബ് റസാക്ക് ആണ് ആരാധകന്.
 

ചെന്നൈ: തമിഴ് ചിത്രങ്ങള്‍ക്ക് വലിയ പ്രചാരമുള്ള രാജ്യമാണ് മലേഷ്യ. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഒട്ടേറെ ആരാധകരാണ് അവിടെയുള്ളത്. മലേഷ്യയില്‍ നിന്ന് ഒരു ആരാധകന്‍ ഇന്ന് രജനിയെ കാണാന്‍ ചെന്നൈയിലെ വീട്ടിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ആണ് ആരാധകന്‍.

ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് നജീബ് റസാഖ് തന്റെ ആരാധനാപാത്രത്തെ കാണാന്‍ സമയം കണ്ടെത്തിയത്. ഒരു മണിക്കൂറോളം അദ്ദേഹം രജനിക്കൊപ്പം വീട്ടില്‍ ചെലവഴിച്ചു. രജനിയുടെ കുടുംബാംദഗങ്ങളെയും പരിചയപ്പെട്ട ശേഷമായിരുന്നു മടക്കം.

തഞ്ചാവൂര്‍ സന്ദര്‍ശനത്തിനിടെയാണ മലേഷ്യന്‍ പ്രധാനമന്ത്രി സ്റ്റൈല്‍ ്മന്നനെ കാണാന്‍ എത്തിയത്. സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം രജനിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു.