ദുൽക്കർ- മണിരത്‌നം ചിത്രം ‘ഓകെ കൺമണി’

യുവതാരം ദുൽക്കർ സൽമാനെ നായകനാക്കി പ്രമുഖ സംവിധായകൻ മണിരത്നം ഒരുക്കുന്ന ചിത്രത്തിന് 'ഓകെ കൺമണി' എന്ന് പേരിട്ടു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ചെന്നൈയിൽ ആരംഭിച്ചു. ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരണം നടക്കുന്ന ചിത്രം രണ്ട് ഭാഷകളിലുമായാണ് റിലീസ് ചെയുക.
 

 

ചെന്നൈ: യുവതാരം ദുൽക്കർ സൽമാനെ നായകനാക്കി പ്രമുഖ സംവിധായകൻ മണിരത്‌നം ഒരുക്കുന്ന ചിത്രത്തിന് ‘ഓകെ കൺമണി’ എന്ന് പേരിട്ടു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ചെന്നൈയിൽ ആരംഭിച്ചു. ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരണം നടക്കുന്ന ചിത്രം രണ്ട് ഭാഷകളിലുമായാണ് റിലീസ് ചെയുക. നിത്യാ മേനോനാണ് ചിത്രത്തിലെ നായിക.

1986 ൽ മണിരത്‌നം സംവിധാനം ചെയ്ത മൗന രാഗം എന്ന ചിത്രത്തിന്റെ റിമേക്കാണ് ഓകെ കൺമണി. പ്രകാശ് രാജും കനിഹയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആർ റഹ്മാനാണ് ഓകെ കൺമണിയുടെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.