കത്വവ സംഭവം ഭയപ്പാടുണ്ടാക്കുന്നു; അഞ്ചാം വയസില്‍ താനും പീഡിപ്പിക്കപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി നടി നിവേദ പെതുരാജ്

കത്വവ പെണ്കുട്ടിയുടെ കൊലപാതകം ഭയപ്പാടുണ്ടാക്കുന്നതായും കുട്ടികള്ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള് വര്ദ്ധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രശസ്ത മോഡലും തമിഴ് നടിയുമായ നിവേദ പെതുരാജ്. തന്റെ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത് വിഡിയോയിലാണ് തെന്നിന്ത്യന് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കത്വവ പെണ്കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യം മുഴുവന് പ്രതിഷേധത്തിലാണ്. ഇന്ത്യന് സിനിമാ രംഗത്തെ പ്രമുഖര് സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. അഞ്ചുവയസുളളപ്പോഴാണ് താന് ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും
 

കത്വവ പെണ്‍കുട്ടിയുടെ കൊലപാതകം ഭയപ്പാടുണ്ടാക്കുന്നതായും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രശസ്ത മോഡലും തമിഴ് നടിയുമായ നിവേദ പെതുരാജ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിഡിയോയിലാണ് തെന്നിന്ത്യന്‍ നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കത്വവ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതിഷേധത്തിലാണ്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖര്‍ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

അഞ്ചുവയസുളളപ്പോഴാണ് താന്‍ ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ് നിവേദ പറയുന്നു.

കുട്ടികളും സ്ത്രീകളും അക്രമിക്കപ്പെടുന്നത് തടയിടാന്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നടി വ്യക്തമാക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണമെന്നും താരം പറഞ്ഞു.

നിവേദ പെതുരാജിന്റെ വാക്കുകള്‍.

നമ്മുടെ രാജ്യത്ത് നിയന്ത്രിക്കാനാകാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാവുന്ന ഒരു പ്രശ്‌നമാണ് സ്ത്രീകളുടെ സുരക്ഷിതത്വം. ഈ വിഡിയോ കാണുന്ന സ്ത്രീ പുരുഷന്‍മാരില്‍ വലിയൊരു ശതമാനം ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ടെന്ന് ഉറപ്പുളളതു കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. അഞ്ചുവയസുളളപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. അന്ന് അതെങ്ങനെയാണ് അച്ഛനമ്മാരോട് പറയുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നും പോലും എനിക്ക് മനസിലായിരുന്നില്ല. ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ അധികം നേരിടേണ്ടി വരുന്നത് അപരിചതരില്‍ നിന്നല്ലെന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തക്കളില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നുമൊക്കെയാണ്.

തെറ്റായ സംസാരവും തെറ്റായ സ്പര്‍ശനവും എന്താണെന്ന് കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വേദനയിലൂടെയും മറ്റും അവര്‍ക്ക് എപ്പോഴാണ് കടന്നു പോകണ്ടി വരികയെന്ന് നമുക്കറിയില്ല. സ്‌കൂളിലും ട്യൂഷന്‍ ക്ലാസിലും അയല്‍ വീടുകളിലുമൊക്കെ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കറിയാം. ഒരോ തെരുവിലും എട്ടും പത്തും ആള്‍ക്കാര്‍ അടങ്ങുന്ന ചെറുസംഘങ്ങള്‍ ഉണ്ടാക്കി ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനുളള സംവിധാനങ്ങള്‍ ഉണ്ടാകണം. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ചോദ്യം ചെയ്യണം. ഞങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്യൂ.

പൊലീസ് സുരക്ഷയൊരുക്കാറുണ്ട്. എപ്പോഴും നമുക്കവരെ ആശ്രയിക്കാനാവില്ല. നമ്മുടെ സുരക്ഷയും സംരക്ഷണവും നമ്മളുടെയും നമുക്കു ചുറ്റുമുള്ളവരുടേയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ ഭയമാണ്. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും അറിയാത്ത അവസ്ഥ. ഈ അവസ്ഥ മാറണം. ഇത് പുരുഷന്മാരോടുള്ള അഭ്യര്‍ഥനയായി കണക്കാക്കണം.