വിജയ് സേതുപതി സാധാരണ നടനല്ല, മഹാനടനെന്ന് രജനികാന്ത്; വീഡിയോ കാണാം

വിജയ് സേതുപതി സാധാരണ നടനല്ല, മഹാനടനാണെന്ന് സൂപ്പര് സ്റ്റാര് രജനികാന്ത്. ഇരുവരും ചേര്ന്ന് അഭിനയിച്ച പെട്ടയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രജനി സേതുപതിയെ പുകഴ്ത്തിയത്. കാര്ത്തിക് സുബ്ബരാജ് ഒരുക്കുന്ന പെട്ടയില് വില്ലന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. തലൈവരുടെ വാക്കുകള്ക്ക് കൈകൂപ്പിയാണ് സേതുപതി നന്ദി അറിയിച്ചത്. രജനിയുടെ വാക്കുകള് സമൂഹമാധ്യമത്തില് വൈറലായിക്കഴിഞ്ഞു.
 

ചെന്നൈ: വിജയ് സേതുപതി സാധാരണ നടനല്ല, മഹാനടനാണെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ഇരുവരും ചേര്‍ന്ന് അഭിനയിച്ച പെട്ടയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രജനി സേതുപതിയെ പുകഴ്ത്തിയത്. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പെട്ടയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. തലൈവരുടെ വാക്കുകള്‍ക്ക് കൈകൂപ്പിയാണ് സേതുപതി നന്ദി അറിയിച്ചത്. രജനിയുടെ വാക്കുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു.

”വിജയ് സേതുപതിയെ കണ്ടു, പരിചയപ്പെട്ടു, ഒപ്പം അഭിനയിച്ചു. അദ്ദേഹം ഒരു നല്ല നടനാണ്. അഭിനയം നേരിട്ട് കണ്ടപ്പോളാണ് സാധാരണ നടനല്ല, മറിച്ച് ഒരു മഹാനടനാണെന്ന് മനസിലായത്. ഒരോ ഷോട്ടിന് തയ്യാറെടുക്കുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് വലിയ മാറ്റങ്ങളോടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഒരു സീനില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തുമ്പോള്‍ അദ്ദേഹം നടത്തുന്ന ഇംപ്രൊവൈസേഷന്‍ വലിയ അദ്ഭുതത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്.” രജനി പറയുന്നു.

”നിങ്ങള്‍ ഒരുപാട് പുസ്തകം വായിക്കാറുണ്ടോ, സിനിമകള്‍ കാണാറുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന് ഇല്ലയെന്നാണ് സേതുപതി ഉത്തരം നല്‍കാറ്. എന്നാല്‍ ഒരു ചിന്തകന്റെ വാക്ചാതുര്യവും കരുതലും അദ്ദേഹത്തില്‍ നിന്ന് അനുഭവപ്പെട്ടിട്ടുണ്ട്. ഒരു നല്ല അഭിനേതാവ് മാത്രമല്ല സേതുപതി, നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും” രജനി കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം.

https://www.facebook.com/VijaySethupathi.in/videos/366896367399304/?t=7