രജനി കാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹമോചിതയാകുന്നു?
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ വിവാഹമോചിതയാകുന്നതായി റിപ്പോര്‍ട്ട്. സൗന്ദര്യയും ഭര്‍ത്താവ് അശ്വിന് രാംകുമാറും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനീകാന്ത് നായകനായ കൊച്ചടൈയാന്‍ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു.
Sep 16, 2016, 14:01 IST
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ വിവാഹമോചിതയാകുന്നതായി റിപ്പോര്‍ട്ട്. സൗന്ദര്യയും ഭര്‍ത്താവ് അശ്വിന് രാംകുമാറും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനീകാന്ത് നായകനായ കൊച്ചടൈയാന്‍ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു.
അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ഫലം കാണാത്തതിനേത്തുടര്ന്നാണ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചതെന്നാണ് വിവരം. നാലു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം 2010ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.