കര്‍ണാടകത്തിലേത് ജനാതിപത്യത്തിന്റെ വിജയമെന്ന് നടന്‍ രജനികാന്ത്

കര്ണാടകത്തിലേത് ജനാതിപത്യത്തിന്റെ വിജയമെന്ന് നടന് രജനികാന്ത്. ബിജെപിക്ക് സര്ക്കാര് രൂപികരിക്കാന് അവസരം നല്കിയ ഗവര്ണറുടെ നടപടിയേയും താരം വിമര്ശിച്ചു. വിശ്വാസ വോട്ട് നേടിയെടുക്കാന് ബിജെപിക്ക് 15 ദിവസം നല്കിയ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് രജനികാന്ത് പ്രതികരിച്ചു. നേരത്തെ തെരഞ്ഞെടുപ്പിന് രജനികാന്തിന്റെ സഹായം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം അദ്ദേഹത്തെ സമീപിച്ചതായി വാര്ത്ത പുറത്തു വന്നിരുന്നു.
 

ചെന്നൈ: കര്‍ണാടകത്തിലേത് ജനാതിപത്യത്തിന്റെ വിജയമെന്ന് നടന്‍ രജനികാന്ത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ അവസരം നല്‍കിയ ഗവര്‍ണറുടെ നടപടിയേയും താരം വിമര്‍ശിച്ചു. വിശ്വാസ വോട്ട് നേടിയെടുക്കാന്‍ ബിജെപിക്ക് 15 ദിവസം നല്‍കിയ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് രജനികാന്ത് പ്രതികരിച്ചു. നേരത്തെ തെരഞ്ഞെടുപ്പിന് രജനികാന്തിന്റെ സഹായം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം അദ്ദേഹത്തെ സമീപിച്ചതായി വാര്‍ത്ത പുറത്തു വന്നിരുന്നു.

ബിജെപിയോടപ്പം നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് രജനികാന്തിന്റെ പ്രസ്താവന. രജനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ തങ്ങള്‍ക്ക് അനുകൂലമായി അദ്ദേഹത്തെ കൊണ്ടുവരാന്‍ കഴിയുമെന്ന് ബിജെപി കരുതിയിരുന്നു. എന്നാല്‍ കര്‍ണാടകയിലേറ്റ തിരിച്ചടി തന്നെയാണ് ബിജെപിയെ തമിഴ്‌നാട്ടിലും കാത്തിരിക്കുന്നതെന്ന സൂചന നല്‍കിയാണ് സൂപ്പര്‍ താരത്തിന്റെ പ്രസ്താവന.

കാവേരി തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് നിയുക്ത കുമാരസ്വാമിയോട് രജനീകാന്ത് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കമലഹാസനുമായി സഹകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരൂമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.