അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ പാടരുത്; എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

സംഗീത സംവിധായകന് ഇളയരാജയുടെ ഏറ്റവും കൂടുതല് ഹിറ്റ് ഗാനങ്ങള് ആലപിച്ചത് ആരെന്നു ചോദിച്ചാല് എസ്.പി.ബാലസുബ്രഹ്മണ്യമാണെന്ന് അതിന് കണ്ണടച്ച് ആരും ഉത്തരം പറയും. എന്നാല് എസ്പിയെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് എസ്പിക്ക് വക്കീല് നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയരാജ. അനുവാദമില്ലാതെ തന്റെ ഗാനങ്ങള് ആലപിക്കരുതെന്നും അപ്രകാരം ചെയ്താല് അത് പകര്പ്പവകാശ നിയമത്തിന്റെ ലംഘനമാകുമെന്നുമാണ് വക്കീല് നോട്ടീസില് പറയുന്നത്.
 

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ഏറ്റവും കൂടുതല്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചത് ആരെന്നു ചോദിച്ചാല്‍ എസ്.പി.ബാലസുബ്രഹ്മണ്യമാണെന്ന് അതിന് കണ്ണടച്ച് ആരും ഉത്തരം പറയും. എന്നാല്‍ എസ്പിയെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് എസ്പിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഇളയരാജ. അനുവാദമില്ലാതെ തന്റെ ഗാനങ്ങള്‍ ആലപിക്കരുതെന്നും അപ്രകാരം ചെയ്താല്‍ അത് പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാകുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റില്‍ എസ്പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗായിക ചിത്രയ്ക്കും ഗായകനായ ചരണിനും ഇതേ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ആരംഭിച്ച എസ്പിബി50 എന്ന പര്യടന പരിപാടിയിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. റഷ്യ, ശ്രീലങ്ക, മലേഷ്യ. സിംഗപ്പൂര്‍, ദുബായ്, ഇന്ത്യയില്‍ വിവിധ സ്റ്റേജുകള്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തിയ ശേഷം ഇപ്പോള്‍ അമേരിക്കയിലാണ് സംഘമുള്ളത്. സിയാറ്റില്‍, ലോസ് ആന്‍ജലസ് എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞ ശേഷമാണ് ഈ നോട്ടീസ് ലഭിച്ചതെന്ന് എസ്പി പറഞ്ഞു.

നിയമമെന്താണ് എന്ന് തനിക്ക് അറിയില്ല. പക്ഷേ നോട്ടീസ് അനുസരിച്ച് ഇസൈജ്ഞാനിയുടെ പാട്ടുകള്‍ ഇനി അവതരിപ്പിക്കാനാവില്ല. മറ്റു സംഗീതസംവിധായകരുടെ ഒട്ടേറെ ഗാനങ്ങള്‍ താന്‍ പാടിയിട്ടുണ്ട്. ഷോ റദ്ദാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മറ്റു ഗാനങ്ങള്‍ താന്‍ അവതരിപ്പിക്കുമെന്നും എസ്പി വ്യക്തമാക്കുന്നു.

പോസ്റ്റ് കാണാം

allowfullscreen