എസ്.പി.ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തുടരുന്നു; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അറിയിച്ച് മെഡിക്കല് ബുള്ളറ്റിന്.
Aug 15, 2020, 17:02 IST
ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അറിയിച്ച് മെഡിക്കല് ബുള്ളറ്റിന്‍. അദ്ദേഹം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ തുടരുകയാണെന്ന് എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ഐസിയുവില്‍ തന്നെയാണ് അദ്ദേഹം തുടരുന്നത്. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എസ്പിബിയെന്നും ബുള്ളറ്റിന്‍ പറയുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്പിബിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ആരോഗ്യനില വഷളായത്. ഇതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.