സുഹാസിനിയുടെ മകന് ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു; സഹായം തേടി താരത്തിന്റെ ട്വീറ്റ്
സുഹാസിനിയുടെയും സംവിധായകന് മണിരത്നത്തിന്റെയും മകന് നന്ദന് ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടു. മകന് സഹായമഭ്യര്‍ത്ഥിച്ച് സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒാഗസ്റ്റ് 27നായിരുന്നു സംഭവമുണ്ടായത്. വെനീസ് വിമാനത്തവാളത്തിനരികില് വെച്ചാണ് നന്ദന് കൊള്ളയടിക്കപ്പെട്ടത്.
Aug 28, 2017, 13:10 IST

വിമാനത്തവാളത്തിനടുത്ത് ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കുമോ എന്ന് ചോദിച്ചായിരുന്നു ട്വീറ്റ്. മകനെ വിമാനത്താവളത്തില്‍ എത്താന്‍ സഹായിക്കുമോ എന്നും സുഹാസിനി ചോദിച്ചു. ട്വീറ്റുകള്‍ ആയിരത്തോളം പേരാണ് റീട്വീറ്റ് ചെയ്തത്. ഉടന്‍തന്നെ നന്ദന് സഹായവും ലഭിച്ചു. നന്ദന് സുരക്ഷിതനായി തിരിച്ചെത്തിയെന്ന് പിന്നീട് ട്വീറ്റ് ചെയ്ത താരം തന്നെ സഹായിച്ചവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി.