തമിഴ് നടന്‍ വിശാല്‍ വിവാഹിതനാവുന്നു; വധു തെലുങ്ക് താരം അനിഷ

തമിഴ് നടനും താരസംഘടനയായ നടികര് സംഘം തലവനുമായ വിശാല് വിവാഹിതനാവുന്നു. തെലുങ്ക് നടിയും സംഗീതജ്ഞയുമായ അനിഷയാണ് വധു. 41കാരനായ വിശാല് തന്നെയാണ് സോഷ്യല് മീഡിയയിലൂടെ വിവാഹ വാര്ത്ത അറിയിച്ചിരിക്കുന്നത്. വിശാലിനും അനിഷയ്ക്കും ആശംസകള് നേര്ന്ന് നിരവധി പേരാണ് സോഷ്യല് മീഡിയയില് രംഗത്ത് വന്നിരിക്കുന്നത്. ഈ വര്ഷം പകുതിയോടെ വിവാഹം ഉണ്ടാകുമെന്നാണ് വിശാലുമായി അടുത്ത വൃത്തങ്ങള് നല്കുന്ന സൂചന.
 

ചെന്നൈ: തമിഴ് നടനും താരസംഘടനയായ നടികര്‍ സംഘം തലവനുമായ വിശാല്‍ വിവാഹിതനാവുന്നു. തെലുങ്ക് നടിയും സംഗീതജ്ഞയുമായ അനിഷയാണ് വധു. 41കാരനായ വിശാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. വിശാലിനും അനിഷയ്ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ വിവാഹം ഉണ്ടാകുമെന്നാണ് വിശാലുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

‘ഞാനിന്ന് അതീവ സന്തോഷത്തിലാണ്!. അവളുടെ പേര് അനിഷ. അവള്‍ സമ്മതമാണെന്ന് പറഞ്ഞു, അങ്ങനെ വിവാഹം തീരുമാനിച്ചു. ഇതന്റെ ജീവിതത്തിലെ വലിയൊരു മാറ്റമാണ്. വിവാഹ തിയതി പിന്നീട് അറിയിക്കും.’വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.