കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം; രക്ഷിച്ച ജോലിക്കാര്‍ക്ക് താരത്തിന്റെ നന്ദി ട്വീറ്റ്

ചെന്നൈ, അല്വാര്പേട്ടിലുള്ള നടന് കമല്ഹാസന്റെ വീട്ടില് ശനിയാഴ്ച പുലര്ച്ചെ അഗ്നിബാധയുണ്ടായി. ആ സമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും അപകടമൊന്നുമില്ലാതെ രക്ഷപെട്ട അദ്ദേഹത്തിന് പുക ശ്വസിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ് വിവരം. അപകട വിവരം കമല്ഹാസന് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താന് സുരക്ഷിതനാണെന്നും ആര്ക്കും അപകടമൊന്നുമില്ലെന്നും കമല് ട്വീറ്റ് ചെയ്തു.
 

ചെന്നൈ: ചെന്നൈ, അല്‍വാര്‍പേട്ടിലുള്ള നടന്‍ കമല്‍ഹാസന്റെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ അഗ്നിബാധയുണ്ടായി. ആ സമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും അപകടമൊന്നുമില്ലാതെ രക്ഷപെട്ട അദ്ദേഹത്തിന് പുക ശ്വസിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ് വിവരം. അപകട വിവരം കമല്‍ഹാസന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ സുരക്ഷിതനാണെന്നും ആര്‍ക്കും അപകടമൊന്നുമില്ലെന്നും കമല്‍ ട്വീറ്റ് ചെയ്തു.

തീപിടിച്ച ഉടന്‍ തന്നെ കമല്‍ഹാസന്‍ വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. കനത്ത പുകയില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാതയൊഴിച്ചാല്‍ തനിക്കും മറ്റുള്ളവര്‍ക്കും കുഴപ്പങ്ങളൊന്നുമില്ലെന്നും രക്ഷപ്പെടുത്തിയതിന് ജോലിക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും കമല്‍ അറിയിച്ചു. തീപ്പിടുത്തമുണ്ടാവാനുള്ള യഥാര്‍ഥ കാരണമെന്താണെന്നും നാശനഷ്ടങ്ങളെ പറ്റിയോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.