30 വർഷം മുൻപ് ഐ ഫോൺ ഇറങ്ങിയിരുന്നെങ്കിൽ അത് ഇങ്ങനെയിരുന്നേനെ; ‘മാക്കിന്റോഷ് ഫോൺ’ പരിചയപ്പെടാം

30 വർഷങ്ങൾക്ക് മുൻപ് ഐ ഫോൺ ഇറങ്ങിയിരുന്നെങ്കിൽ അതെങ്ങനെയായിരിക്കാം എന്ന് സങ്കൽപ്പലോകത്ത് രൂപകൽപ്പന ചെയ്തിരിക്കുകയാണ് പിയർ സെഹവോ എന്ന ഡിസൈനർ.
 

30 വർഷങ്ങൾക്ക് മുൻപ് ഐ ഫോൺ ഇറങ്ങിയിരുന്നെങ്കിൽ അതെങ്ങനെയായിരിക്കാം എന്ന് സങ്കൽപ്പലോകത്ത് രൂപകൽപ്പന ചെയ്തിരിക്കുകയാണ് പിയർ സെഹവോ എന്ന ഡിസൈനർ. 1984ൽ ആപ്പിൾ വികസിപ്പിച്ചെടുത്ത പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ശ്രേണിയായ മാക്കിന്റോഷിനോട് സാമ്യമുള്ള രീതിയിലാണ് ഐ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മാർക്കിന്റോഷ് ഫോൺ എന്നാണ് പിയർ ഇതിന് നൽകിയ പേര്. ഡിസൈൻ ചെയ്ത ചിത്രം പിയർ തന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

 

1980കളിൽ ഉപയോഗിച്ചിരുന്ന ലാൻഡ് ഫോണിന്റെ ഡയൽ പോലെയാണ് മാക്കിന്റോഷ് ഫോണിന്റെയും ഡയൽ ഡിസൈൻ ചെയ്തിരിക്കുന്നത്. മാകിന്റേതു പോലെയാണ് ഫോണിന്റെ പിൻവശം. എന്നാൽ ഇത് വെറും സാങ്കൽപ്പികമാണ് എന്നതാണ് വാസ്തവം. ഇത്തരത്തിലൊരു ഫോൺ ഒരിക്കലും വിപണിയിലെത്തില്ല. ഇറങ്ങിയാൽ തന്നെ ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട്‌ഫോണുകളോട് ഇതിന് മത്സരിക്കാനും കഴിയില്ല.