4കെ ടി.വിയുമായി മൈക്രോമാക്‌സ്
മൈക്ക്രോമാക്സ് 4കെ ടി.വികളുടെ ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു. 42, 49 ഇഞ്ച് ടി.വിയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ടി.വികളും ഓൺലൈനിൽ ഫ്ളിപ്പ്കാർട്ട് വഴി ലഭ്യമാണ്. സ്മാർട്ട് ടി.വി ഗണത്തിൽ പെടുന്ന ടി.വിയിൽ 3840 x 2160 പിക്സൽ റെസല്യൂഷൻ, ആൻഡ്രോയ്ഡ് കിറ്റ്ക്കാറ്റ് 4.4, ഗൂഗിൾ പ്ലേ, ഫെയ്സ്ബുക്ക്, ട്വിറ്റർ, ജി-മെയിൽ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഇവയെല്ലാം റിമോട്ട് വഴി നിയന്ത്രിക്കാവുന്നതുമാണ്.
2.2 ജിബി ഇന്റേണൽ സ്‌റ്റോറേജ് മൈക്രോമാക്‌സ് നൽകുന്നു ഇത് 32 ജി.ബി വരെ വർദ്ധിപ്പിക്കാവുന്നതുമാണ്. 1ജി.ബി റാം, ഡ്യുവൽ കോർ പ്രോസസ്സർ, സ്‌ക്രീൻ മിററിങ്, ഡി.എൽ.എൻ.എ കംപാറ്റിബിളിറ്റി, ഗെയിമുകൾ, വൈ ഫൈ, യു.എസ്.ബി, എച്ച്.ഡി.എം.ഐ പോർട്ടുകൾ എന്നിവയും ടിവിയിലുണ്ട്. 42 ഇഞ്ചിനു 39,990 രൂപയും 49 ഇഞ്ചിനു 49,990 രൂപയുമാണ് വില.
4കെ വിഭാഗത്തിൽ ഇത്രയും വില കുറച്ച് ലഭ്യമാക്കിയിരിക്കുന്ന ടിവി മറ്റു കമ്പനികൾക്ക് വെല്ലുവിളിയായേക്കും.
മൈക്രോമാക്ക്‌സ് 4കെ ടി.വിയുടെ വില താഴ്ത്തി ഇറക്കിയത്തിനാൽ മറ്റ് കമ്പനികൾക്ക് വെല്ലുവിളി ആയിരിക്കുകയാണ്.