കൂടുതൽ പുതുമകളോടെ ന്യൂസ് മൊമന്റ്‌സ് ആൻഡ്രോയ്ഡ് ആപ്പ്

ന്യൂസ് മൊമന്റ്സിന്റെ ആൻഡ്രോയ്ഡ് ആപ്പ് കൂടുതൽ സൗകര്യങ്ങളോടെ അപ്ഡേറ്റ് ചെയ്തു. വായനക്കാരുടെ നിരവധി ആവശ്യങ്ങൾ ഉൾപ്പെടുത്തിയ യൂസർ ഇന്റർഫെയ്സ് ആണ് ഇതിന്റെ ഏറ്റവും ആകർഷണം. പുതിയ ന്യൂസ് ക്യാറ്റഗറികളും യുണികോഡ് ഫോണ്ട് ഉൽപ്പെടെയുള്ള സൗകര്യങ്ങളും ലോകമെങ്ങുമുള്ള മലയാളികൾക്ക് ഇനി ആസ്വദിക്കാം.
 


കൊച്ചി:  ന്യൂസ് മൊമന്റ്‌സിന്റെ ആൻഡ്രോയ്ഡ് ആപ്പ് കൂടുതൽ സൗകര്യങ്ങളോടെ അപ്‌ഡേറ്റ് ചെയ്തു. വായനക്കാരുടെ നിരവധി  ആവശ്യങ്ങൾ ഉൾപ്പെടുത്തിയ യൂസർ ഇന്റർഫെയ്‌സ് ആണ് ഇതിന്റെ ഏറ്റവും ആകർഷണം. പുതിയ ന്യൂസ് ക്യാറ്റഗറികളും യുണികോഡ് ഫോണ്ട് ഉൽപ്പെടെയുള്ള സൗകര്യങ്ങളും ലോകമെങ്ങുമുള്ള മലയാളികൾക്ക് ഇനി ആസ്വദിക്കാം.

ആപ്പിന്റെ ഓപ്പണിംഗ് പേജിലെ സ്റ്റാക്കുകളുടെ (ക്യാറ്റഗറികളുടെ) എണ്ണം മൂന്നിൽ നിന്നും ആറ് ആക്കിയിട്ടുണ്ട്. നിരവധി പേരായിരുന്നു തങ്ങളുടെ റിവ്യൂവിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. ചില ബഗ്‌സ് ഒഴിവാക്കിയതുൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ ആപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കും.

വാർത്തകൾ അപ്പപ്പോൾ വായനക്കാരിൽ എത്തിക്കാൻ സഹായിക്കുന്ന പുഷ് നോട്ടിഫിക്കേഷന്റെ പ്രവർത്തനം വായനക്കാർക്ക് നിയന്ത്രിക്കാനാകും എന്നതാണ് പുതിയ വേർഷന്റെ മറ്റൊരു ആകർഷണം. പുഷ് നോട്ടിഫിക്കേഷൻ ആവശ്യമുള്ളപ്പോൾ ഓൺ ചെയ്യാനും അല്ലാത്തപ്പോൾ ഓഫ് ചെയ്യാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആപ്പിന്റെ മെനുവിൽ നിന്നും പ്രവേശിക്കാവുന്ന ‘സെറ്റിംഗ്‌സ്’ എന്ന പേജിലാണ് പുഷ് നോട്ടിഫിക്കേഷൻ സ്വിച്ച് ഉള്ളത്.

ന്യൂസ് മൊമന്റ്‌സ് ആപ്പ് ടാബ്ലറ്റുകളിൽ ഉപയോഗിക്കുന്നവരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഫോണ്ടിന്റെ വലിപ്പം വർദ്ധിപ്പിക്കാനുള്ള സൗകര്യം വേണമെന്നുള്ളത്. സെറ്റിംഗ്‌സ് പേജിൽ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം ഫോണ്ട് സൈസും ലൈൻ സ്‌പേസും വർദ്ധിപ്പിക്കാൻ ഇനി കഴിയും.

4.1 ആൻഡ്രോയ്ഡ് വേർഷന് മുകളിലുള്ള ഫോണുകളിലും ടാബ്ലറ്റുകളിലുമാണ് ന്യൂസ് മൊമന്റ്‌സ് ആപ്പ് ഇനി പ്രവർത്തിക്കുക. മലയാളം യുണികോഡ് ഫോണ്ട് മാത്രം ഉപേയോഗിക്കുന്ന വാർത്താ ആപ്പ് എന്ന നിലയിലേക്ക് പ്രവർത്തനം മാറ്റിയതിനാലാണ് ഇത്. അതിന് താഴെയുള്ള വേർഷനുകളിലെ ആപ്പുകളിൽ ഇനി ഞങ്ങളുടെ സർവ്വീസ് ലഭ്യമാകില്ലെന്ന് അറിയിക്കുന്നു. നിലവിൽ ന്യൂസ് മൊമന്റ്‌സ് ആപ്പ് ഉപയോഗിക്കുന്നവരിൽ 4 ശതമാനം പേർ മാത്രമാണ് 4.1 ന് താഴെയുള്ള വേർഷനുകൾ ഉപയോഗിക്കുന്നത്.

ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ

നിലവിൽ ഉപയോഗിക്കുന്നവർ: ഫോണിൽ ഡാറ്റാ കണക്ഷൻ ഓൺ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം ഗൂഗിൾ പ്ലേ സ്റ്റോറിന്റെ മെനുവിൽ മൈ ആപ്‌സ് എന്ന് ലിങ്കിൽ പോവുക. ന്യൂസ് മൊമന്റ്‌സ് ആപ്പിൽ ക്ലിക്ക് ചെയ്യുക. അപ്‌ഡേറ്റ് എന്ന ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.

പുതിയതായി ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക:

https://play.google.com/store/apps/details?id=com.dewneotsolutions.newsmoments&hl=en

(അപ്‌ഡേറ്റ് ചെയ്യാനും ലിങ്കിൽ ക്ലിക്ക് ചെയ്യാം)