സാംസങ്ങ് നോട്ട് 2ന് വിമാനയാത്രക്കിടെ തീപിടിച്ചു

വിമാനയാത്രക്കിടെ സാംസങ്ങ് നോട്ട് 2 ഫോണിന് തീപിടിച്ചു. സിംഗപ്പൂരില് നിന്ന് ചെന്നൈക്ക് വരികയായിരുന്ന ഇന്ഡിഗോ എയര്ലൈന്സ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്റെ ഫോണാണ് അഗ്നിക്കിരയായത്. ബെര്ത്തില് വെച്ചിരുന്ന ബാഗില് നിന്ന് പുകവരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഫോണ് അഗ്നിക്കിരയായത് കണ്ടത്. തുടര്ന്ന് വിമാന ജീവനക്കാര് തീ കെടുത്തുകയായിരുന്നെന്ന് സിവില് ഏവിയേഷന് ഡയറക്ടര് ജനറല് പറഞ്ഞു.
 

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ സാംസങ്ങ് നോട്ട് 2 ഫോണിന് തീപിടിച്ചു. സിംഗപ്പൂരില്‍ നിന്ന് ചെന്നൈക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്റെ ഫോണാണ് അഗ്നിക്കിരയായത്. ബെര്‍ത്തില്‍ വെച്ചിരുന്ന ബാഗില്‍ നിന്ന് പുകവരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഫോണ്‍ അഗ്നിക്കിരയായത് കണ്ടത്. തുടര്‍ന്ന് വിമാന ജീവനക്കാര്‍ തീ കെടുത്തുകയായിരുന്നെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

സാംസങ്ങ് ഫോണ്‍ ഉപയോഗിക്കുന്ന യാത്രക്കാരോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. സാംസങ്ങ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ സൂക്ഷിക്കുകയോ വിമാനയാത്രയില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയോ ആണ് ചെയ്യേണ്ടതെന്ന് ഡയറക്ടറേറ്റ് ജനറല്‍ പറഞ്ഞു. വിമാനം ചെന്നെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു സംഭവം. എന്നാല്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.

അഗ്നിക്കിരയായ ഫോണ്‍ പരിശോധനയ്ക്കായി വിദഗ്ധര്‍ക്ക് കൈമാറി. തിങ്കളാഴ്ച ഇക്കാര്യം സാംസങ്ങ് അധികൃതരോട് സംസാരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ പറഞ്ഞു.