200 ജിബിയുടെ മെമ്മറി കാർഡ്

ഇനി സ്മാർട്ട്ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കൊപ്പം സ്റ്റോറേജ് ശേഷി ലഭിക്കും. പ്രമുഖ എസ്.ഡി. കാർഡ് നിർമാതാക്കളായ സാൻഡിസ്ക് സ്മാർട്ട്ഫോണുകൾക്കായുള്ള ശേഷി കൂടിയ മെമ്മറി കാർഡുകൾ അവതതരിപ്പിച്ചു. 200 ജിബി കപ്പാസിറ്റിയുള്ള കാർഡാണ് സാൻഡിസ്ക് വിപണിയിലെത്തിക്കുന്നത്. നിലവിൽ 128 ജിബിയാണ് ഈ ഇനത്തിൽ ലഭ്യമായ മെമ്മറി കാർഡ്.
 

ഇനി സ്മാർട്ട്‌ഫോണുകൾക്കും കമ്പ്യൂട്ടറുകൾക്കൊപ്പം സ്റ്റോറേജ് ശേഷി ലഭിക്കും. പ്രമുഖ എസ്.ഡി. കാർഡ് നിർമാതാക്കളായ സാൻഡിസ്‌ക് സ്മാർട്ട്‌ഫോണുകൾക്കായുള്ള ശേഷി കൂടിയ മെമ്മറി കാർഡുകൾ അവതതരിപ്പിച്ചു. 200 ജിബി കപ്പാസിറ്റിയുള്ള കാർഡാണ് സാൻഡിസ്‌ക് വിപണിയിലെത്തിക്കുന്നത്. നിലവിൽ 128 ജിബിയാണ് ഈ ഇനത്തിൽ ലഭ്യമായ മെമ്മറി കാർഡ്.

ബാഴ്‌സിലോണയിൽ നടക്കുന്ന മൊബൈൽ കോൺഫറൻസിലാണ് സാൻഡിസ്‌ക് പുതിയ മെമ്മറി കാർഡ് അവതരിപ്പിച്ചത്. 90 Mb/S ഡാറ്റാ ട്രാൻസ്ഫർ നിരക്കാണ് ഈ കാർഡിന് കമ്പനി അവകാശപ്പെടുന്നത്. ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാവുന്ന തരത്തിൽ ടൈപ്പ് സി കണക്ടറും ഇതിനൊപ്പം ലഭ്യമാണ്. എന്നാൽ ഫോണിന്റെ മെമ്മറി കപ്പാസിറ്റി കൂട്ടാൻ കാത്തിരിക്കുന്നവർ അത്ര കണ്ട് സന്തോഷിക്കണ്ട. കാരണം 400 ഡോളർ, 24000 രൂപയാണ് ഇതിന്റെ വില.