സ്‌പൈസ് സ്മാർട്ട് ഫോൺ Fire One Mi-FX 2 വിപണിയിൽ; വില 2,799
ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സ്പൈസസ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ Fire One Mi-FX 2 പുറത്തിറക്കി. ഫയർ ഫോക്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ആധുനിക സംവിധാനങ്ങളുമായി വിപണിയിലെത്തിയിരിക്കുന്ന ഫോണിന് 2,799 രൂപയാണ് വില. കമ്പനിയുടെ ഇ-കൊഴേ്സ് വെബ്സൈറ്റ് സഹോലിക്കിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.
ഡുവൽ സിം ഉപയോഗിക്കാവുന്ന ഫോണിന് 3.5 ഇഞ്ച് എച്ച്.വി.ജി.എ സ്‌ക്രീനാണുള്ളത്(320×480 പിക്‌സൽസ്). എൽ.സി.ഡി ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് 1 ജിഗാ ഹെട്‌സ് പ്രോസസർ, 1.3 മെഗാപിക്‌സൽ പിൻ ക്യാമറ, 0.3 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നീ ഫീച്ചറുകളുമുണ്ട്. 512 എം.ബിയാണ് ഫോൺ സ്‌റ്റോറേജ്. 32 ജി.ബി വരെയുള്ള മെമ്മറി കാർഡ് ഫോണിൽ ഉപയോഗിക്കാം. ആറ് മണിക്കൂറോളം സംസാര സമയവും നാല് ദിവസം സ്റ്റാൻഡ് ബൈ കപ്പാസിറ്റിയുമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റിയും ഫയർ വൺ മൈ എഫ്എക്‌സിലുണ്ട്.