രജിസ്റ്റർ ചെയ്യാതെയും ഇനി റെഡ്മി നോട്ട് 4ജി
ന്യൂഡൽഹി: സിയോമി റെഡ്മി നോട്ട് 4ജി മുൻകൂർ രജിസ്റ്റർ ചെയ്യാത്തവർക്കും ലഭ്യമാകുമെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് മുതലാണ് ഫ്ളിപ്പ്കാർട്ടിലൂടെ ഫോൺ ലഭിക്കുക.
ഇന്ത്യൻ വിപണിയിൽ വൻസ്വീകാര്യതയാണ് റെഡ്മി നോട്ടിന് ലഭിച്ചിരുന്നത്. മുൻകൂർ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് മുൻപ് ഫോൺ ലഭിച്ചിരുന്നത്. കമ്പനിയുടെ പുതിയ കച്ചവട നയത്തിന്റെ ഭാഗമായാണ് ഉപഭോക്താകൾക്ക് എളുപ്പത്തിൽ ഫോൺ ലഭിക്കുന്ന മാർഗ്ഗം സിയോമി സ്വീകരിച്ചത്.
ആൻഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് റെഡ്മി നോട്ട് 4ജിക്കുളളത്. 1.6 GHz ക്വാഡ്‌കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസ്സറും എൽഇഡി ഫ്‌ളാഷോടു കൂടിയ 13 മെഗാ പിക്‌സൽ റിയർ ഓട്ടോഫോക്കസിംഗ് ക്യാമറ, അഞ്ച് മെഗാ പിക്‌സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിൽ ഒരുക്കിയിരിക്കുന്നു.
4ജി സർവ്വീസ് ലഭ്യമാകുന്ന റെഡ്മി നോട്ടിന് 9,999 ആണ് വില.