ഫയർഫോക്‌സ് ഫോണുമായി സെൻ മൊബൈലും എത്തുന്നു; ഇന്ത്യയിലെ നാലാമത്തെ ഫയർഫോക്‌സ് ഫോൺ

ഫയർഫോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന നാലാമത്തെ സ്മാർട്ട്ഫോൺ ഇന്ത്യൻ മാർക്കറ്റിൽ ഈ മാസം എത്തുന്നു. സെൻ മൊബൈലാണ് പുതിയ ഫയർഫോക്സ് ഫോണുമായി എത്തുന്നത്. ഫയർഫോക്സ് ഒ.എസി.ന്റെയും ഫയർഫോക്സ് വെബ് ബ്രൗസറിന്റെയും ഉടമസ്ഥരായ മോസില്ല തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അൾട്രാ ലോ കോസ്റ്റ് കാറ്റഗറിയിലാണിത് ഇന്ത്യൻ വിപണിയിലെത്തുന്നത്.
 

ഫയർഫോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന നാലാമത്തെ സ്മാർട്ട്‌ഫോൺ ഇന്ത്യൻ മാർക്കറ്റിൽ ഈ മാസം എത്തുന്നു. സെൻ മൊബൈലാണ് പുതിയ ഫയർഫോക്‌സ് ഫോണുമായി എത്തുന്നത്.  ഫയർഫോക്‌സ് ഒ.എസി.ന്റെയും ഫയർഫോക്‌സ് വെബ് ബ്രൗസറിന്റെയും ഉടമസ്ഥരായ മോസില്ല തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അൾട്രാ ലോ കോസ്റ്റ് കാറ്റഗറിയിലാണിത് ഇന്ത്യൻ വിപണിയിലെത്തുന്നത്.

സ്‌പൈസിന്റെ ഫയർ വൺ എം.ഐ.എഫ്.എക്‌സ് 1 ആയിരുന്നു ഇന്ത്യൻ മാർക്കറ്റിലെത്തിയ ആദ്യത്തെ ഫയർഫോക്‌സ് ഫോൺ. ഈ ഓഗസ്റ്റിലായിരുന്നു ഇത് പുറത്തിറക്കിയത്. ഇന്റക്‌സ് ക്ലൗഡ് എഫ്എക്‌സും അൽക്കാടെൽ വൺ ടച്ച് ഫയർ.സിയുമാണ് ഫയർഫോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതും ഇന്ത്യയിൽ ലഭ്യമായതുമായ ഫോണുകൾ. ഫയർഫോക്‌സ് എക്കോസിസ്റ്റത്തിലേക്ക് കൂടുതൽ ആപ്ലിക്കേഷനുകൾ കൊണ്ടു വരാൻ മോസില്ല ശ്രമിക്കുന്നുണ്ട്. കൂടാതെ ഇബേ ഇന്ത്യ, ഇ.എസ്.പി.എൻ, വുക്ലിപ്, സൊമാറ്റോ തുടങ്ങിയവയുമായി മോസില്ല പാർട്ട്ണർഷിപ്പിലേർപ്പെട്ടിട്ടുമുണ്ട്.