ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ

നാം സ്ഥിരമായി ഭക്ഷണത്തിലുൾപ്പെടുത്താറുള്ള ചുവന്നുള്ളി ഒരു ഔഷധം കൂടിയാണ്. ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങലെയും ചെറുക്കാൻ ചുവന്നുള്ളി അത്യുത്തമമാണ്. ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞോളൂ.
 
നാം സ്ഥിരമായി ഭക്ഷണത്തിലുൾപ്പെടുത്താറുള്ള ചുവന്നുള്ളി ഒരു ഔഷധം കൂടിയാണ്. ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങലെയും ചെറുക്കാൻ ചുവന്നുള്ളി അത്യുത്തമമാണ്. ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞോളൂ.

* തേൾ പോലെയുളള വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളിൽ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.
* ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.
* ചുവന്നുള്ളിനീര് എരുക്കിലയിൽ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയിൽ നിറുത്തുന്നത് ചെവിവേദനയ്ക്കും കേൾവിക്കുറവിനും നല്ലതാണ്.
* ചുവന്നുള്ളി ചതച്ച് ഇടയ്ക്കിടെ മണപ്പിക്കുന്നത് മോഹാലസ്യം, തലവേദന, ജലദോഷം എന്നീ അവസ്ഥകളിൽ നല്ലതാണ്.
* ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആർത്തവവസംബന്ധമായ നടുവേദനക്ക് ഫലപ്രദമാണ്.
* കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനായി ചുവന്നുള്ളിനീരും നാരങ്ങാനീരും ചേർത്ത് കഴിക്കാവുന്നതാണ്.
* ചുവന്നുള്ളിനീരും കടുകെണ്ണയും സമാസമം ചേർത്ത് പുരട്ടുന്നത് വാതസംബന്ധമായ നീർക്കെട്ടും വേദനയും അകറ്റും.