താരൻ അകറ്റാൻ എട്ട് വഴികൾ

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരൻ. ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി തലയിൽ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങൾ.
 

 

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരൻ. ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി തലയിൽ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങൾ. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. തല വൃത്തിയായി സൂക്ഷിക്കാതതാണ് പ്രധാന കാരണം. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. താരൻ വലിയ തോതിലുള്ള മുടികൊഴിച്ചിലിന് കാരണമാകുന്നു.

താരൻ മാറ്റാൻ ചില പൊടിക്കൈകൾ

1. തേങ്ങപ്പാലിൽ ചെറുനാരങ്ങാ നീര് ചേർത്ത് തലയിൽ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

2. വെളിച്ചെണ്ണയിൽ പച്ചക്കർപ്പൂരം ഇട്ടു കാച്ചി തലയിൽ തേച്ചു കുളിക്കുക.

3. ചെറുപയർ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരൻ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.

4. കടുക് അരച്ച് തലയിൽ പുരട്ടി കുളിക്കുക.

6. ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തിൽ കലക്കി തല കഴുകുക.

7. പാളയംകോടൻ പഴം ഇടിച്ച് കുഴമ്പാക്കി തലയിൽ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.

8. തലമുടിയിലെ താരൻ പോകുന്നതിന് ഓരിലത്താമര താളിയാക്കി തലയിൽ തേച്ച് കുളിക്കുക.