സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

നടനും സംവിധായകനുമായ സിദ്ധാര്ത്ഥ് ഭരതന് വീണ്ടും വിവാഹിതനായി.
 

തൃശൂര്‍: നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. പാലക്കാട്, വടക്കഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. സംവിധായകന്‍ ഭരതന്റെയും കെപിഎസി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് 2009ല്‍ വിവാഹിതനായിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് വിവാഹമോചനം നേടിയിരുന്നു.

നടി മഞ്ജു പിള്ളയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ നടനായി രംഗത്തെത്തിയ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് സംവിധായകനാകുന്നത്. പിന്നീട് ദിലീപിനെ നായകനാക്കി ‘ ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമ സംവിധാനം ചെയ്തു.

ചിത്രങ്ങള്‍ കാണാം