ദുബായ് ക്രീക്കിൽ തീപിടുത്തം; ബോട്ടുകൾ കത്തി നശിച്ചു

ദുബായ് ക്രീക്കിൽ ഇന്നുണ്ടായ തീപിടുത്തത്തിൽ നിർത്തിട്ടിരുന്ന ബോട്ടുകൾ കത്തിനശിച്ചു. മൂന്നു മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ അഞ്ച് ബോട്ടുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.
 

 

അബുദാബി: ദുബായ് ക്രീക്കിൽ ഇന്നുണ്ടായ തീപിടുത്തത്തിൽ നിർത്തിട്ടിരുന്ന ബോട്ടുകൾ കത്തിനശിച്ചു. മൂന്നു മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ അഞ്ച് ബോട്ടുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.

തീയണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പത്തോളം സുരക്ഷാ വാഹനങ്ങൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു. വളരെ ദൂരത്ത് നിന്നു പോലും ഷെയ്ഖ് സായിദ് റോഡിൽ നിന്നവർക്ക് പോലും കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം കാണാമായിരുന്നു. തൊട്ടടുത്ത അപ്പാർട്ട്‌മെന്റുലേയ്ക്കും സ്ഥാപനങ്ങളിലേക്കും ചാരം പറന്നെത്തിയത് ഭീതി പരത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് അൽ മക്തൂം പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

അരി മുതലായ ഭക്ഷ്യവസ്തുക്കൾ വഹിച്ചിരുന്ന ബോട്ടിനാണ് തീപിടിച്ചത്. തീപിടുത്തം കഴിഞ്ഞതോടെ ക്രീക്കിൽ ചരക്കുകൾ ഒഴുകി നടക്കുന്നതും കാണാമായിരുന്നു. എയർകണ്ടീഷൻ യൂണിറ്റുലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷി വിവരണം.

ചിത്രങ്ങൾ കാണാം.