ഇരയെ പിടിക്കാൻ തക്കം പാർത്തിരുന്ന മുതലക്ക് കിട്ടിയ പണി

ഇരപിടിക്കുന്നതിനായി മൃഗങ്ങൾ വെള്ളംകുടിക്കാനെത്തുന്ന പുഴക്കടവിൽ അനങ്ങാതെ കിടക്കുകയായിരുന്നു ആ മുതല. ഏറെ നേരമായിട്ടും മുതലയുടെ ' ചൂണ്ട'യിൽ ഇരയൊന്നും ഉടക്കിയില്ല.
 

കേപ്ടൗൺ: ഇരപിടിക്കുന്നതിനായി മൃഗങ്ങൾ വെള്ളംകുടിക്കാനെത്തുന്ന പുഴക്കടവിൽ അനങ്ങാതെ കിടക്കുകയായിരുന്നു ആ മുതല. ഏറെ നേരമായിട്ടും മുതലയുടെ ‘ ചൂണ്ട’യിൽ ഇരയൊന്നും ഉടക്കിയില്ല. കാത്തുകിടന്ന് മുഷിഞ്ഞപ്പോൾ അതാ വരുന്നു ഒരു കാട്ടുപന്നി. മുതലയെ കണ്ടതും കാട്ടുപന്നിയും ഒന്നു പരുങ്ങി. ശബ്ദമുണ്ടാക്കാതെ പുഴക്കരയിലേക്ക് നടന്നതും മുതല ചാടി വീണു. കാട്ടുപന്നി ജീവനും കൊണ്ടു തിരിഞ്ഞോടി. പന്നിയുടെ ഓട്ടത്തിനിടെ ശക്തിയായി പൊടി പറന്നു. കണ്ണിലും വായിലും പൊടി കയറിയതോടെ മുതലയ്ക്ക് ഒന്നും ചെയ്യാൻ പറ്റാതായി. ഈ സമയം നോക്കി കാട്ടുപന്നി രക്ഷപ്പെട്ടിരുന്നു.

സൗത്ത് ആഫ്രിക്കയിലെ ക്രൂഗെർ നാഷണൽ പാർക്കിൽ നിന്നും ഫ്രോട്ടോഗ്രാഫർ കൊയെൻ വിഡ് ബെർഗ് പകർത്തിയ ചിത്രങ്ങൾ കാണാം.