ഇരയ്ക്കു വേണ്ടി 15 മുതലകളോട് ഒറ്റയ്ക്കു പൊരുതിയ പുള്ളിപ്പുലിക്ക് ഒടുവിൽ സംഭവിച്ചത്; ചിത്രങ്ങൾ കാണാം

ക്ഷണം തേടിയായിരുന്നു മുതലകൾ പാർക്കുന്ന നദിക്കരയിലേക്ക് പുള്ളിപ്പുലിയെത്തിയത്. ചത്ത ഒരു മാനിനുവേണ്ടി രണ്ടു മുതലകൾ തമ്മിൽ കലഹിക്കുന്നതായിരുന്നു പുള്ളിപ്പുലി അവിടെക്കണ്ടത്.
 

സിംബാബ്‌വെ: ഭക്ഷണം തേടിയായിരുന്നു മുതലകൾ പാർക്കുന്ന നദിക്കരയിലേക്ക് പുള്ളിപ്പുലിയെത്തിയത്. ചത്ത ഒരു മാനിനുവേണ്ടി രണ്ടു മുതലകൾ തമ്മിൽ കലഹിക്കുന്നതായിരുന്നു പുള്ളിപ്പുലി അവിടെക്കണ്ടത്. മുതലകൾക്കിടയിലേക്ക് നേരെ ചെന്ന് മുതലകൾ കടിച്ചു വലിക്കുന്ന ഇരയെ തട്ടിയെടുക്കാൻ പുള്ളിപ്പുലി ഒരു ശ്രമം നടത്തി. എന്നാൽ മുതലകൾ വിട്ടുകൊടുത്തില്ല. യുദ്ധം പിന്നീട് മുതലകളും പുള്ളിപ്പുലിയും തമ്മിലായി. കാഴ്ചക്കാരായി ഒരു പറ്റം കഴുകന്മാരുമെത്തി.

ഇരയെ വിട്ടു നൽകാൻ മുതലയും പിടിവിടാൻ പുള്ളിപ്പുലിയും തയ്യാറാകാതെ വന്നതോടെ യുദ്ധം മുറുകി. മുതലകൾക്കൊപ്പം അണിനിരക്കാൻ പതിനഞ്ചോളം മുതലകൾ വേറെയുമെത്തി. ഒടുവിൽ ഇരയെ വിട്ടു നൽകി ഓടി രക്ഷപ്പെടേണ്ടി വന്നു പുള്ളിപ്പുലിക്ക്. സിംബാബ്‌വെയിലെ സൗത്ത് ലുവാങ്‌വാ നാഷണൽ പാർക്കിൽ നിന്നും ഫോട്ടോഗ്രാഫർ മെയ്ക്കി കേൺ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.

ചിത്രങ്ങൾ കാണാം.