പക്ഷിയെ കൊത്തി വിഴുങ്ങുന്ന കടൽക്കാക്ക; ചിത്രങ്ങൾ കാണാം

പക്ഷികൾ പരസ്പരം കൊത്തി വലിക്കുന്നത് സാധാരണ സംഭവമാണെങ്കിലും ഒരു പക്ഷി മറ്റൊരു പക്ഷിയെ വിഴുങ്ങുന്ന കാഴ്ച അപൂർവം തന്നെയാണ്. അത്തരത്തിലൊരു അപൂർവ ദൃശ്യമാണ് സ്കോട്ട്ലന്റിലെ ഗ്ലാസ്ഗൗ സ്വദേശിയായ ഡൗഗി മക് കോൾ പകർത്തിയത്.
 

ഗ്ലാസ്ഗൗ: പക്ഷികൾ പരസ്പരം കൊത്തി വലിക്കുന്നത് സാധാരണ സംഭവമാണെങ്കിലും ഒരു പക്ഷി മറ്റൊരു പക്ഷിയെ വിഴുങ്ങുന്ന കാഴ്ച അപൂർവം തന്നെയാണ്. അത്തരത്തിലൊരു അപൂർവ ദൃശ്യമാണ് സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്ഗൗ സ്വദേശിയായ ഡൗഗി മക് കോൾ പകർത്തിയത്. ഡൗഗിയുടെ വീടിന് മുകളിലിരുന്ന് ഒരു കടൽക്കാക്ക (sea gull) ഒരു ചെറിയ പക്ഷിയെ കൊത്തി വിഴുങ്ങുന്ന കാഴ്ചയാണ് അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തിയത്. കർക്കശ സ്വഭാവമുള്ള ഈ പക്ഷികൾ സാധാരണയായി കടൽ മത്സ്യങ്ങളേയും മറ്റുമാണ് ഭക്ഷണമാക്കുന്നത്. സ്‌കോട്‌ലന്റിൽ കണ്ടുവരുന്ന കടൽക്കാക്കകൾ മനുഷ്യരെ ആക്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ചിത്രങ്ങൾ കാണാം.