ടയറിന്റെ റിമ്മിനിടയിൽ തല കുടുങ്ങിയ തെരുവു നായയെ രക്ഷിച്ചു; ചിത്രങ്ങൾ കാണാം

ടയറിന്റെ റിമ്മിനിടയിൽ തല കുടുങ്ങിയ തെരുവു നായയെ മണിക്കൂറുകൾ നീണ്ട തീവ്രപരിശ്രമത്തിനിടെ രക്ഷപ്പെടുത്തി. അമേരിക്കയിലെ ഇൻഡ്യാനാപോളിസിലാണ് സംഭവം. റിമ്മിനിടയിൽ തലകുടുങ്ങി നിൽക്കുന്ന നായയെക്കണ്ട 20 കാരി വിളിച്ചറിയിച്ചതിനെത്തുടർന്നെത്തിയ അഗ്നിശമന സേനാ സംഘമാണ് നായയെ രക്ഷപ്പെടുത്തിയത്.
 

ന്യൂയോർക്ക്: ടയറിന്റെ റിമ്മിനിടയിൽ തല കുടുങ്ങിയ തെരുവു നായയെ മണിക്കൂറുകൾ നീണ്ട തീവ്രപരിശ്രമത്തിനിടെ രക്ഷപ്പെടുത്തി. അമേരിക്കയിലെ ഇൻഡ്യാനാപോളിസിലാണ് സംഭവം. റിമ്മിനിടയിൽ തലകുടുങ്ങി നിൽക്കുന്ന നായയെക്കണ്ട 20 കാരി വിളിച്ചറിയിച്ചതിനെത്തുടർന്നെത്തിയ അഗ്നിശമന സേനാ സംഘമാണ് നായയെ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നായയുടെ ദയനീയ അവസ്ഥകണ്ട യുവതി ഉടൻ തന്നെ ഇൻഡ്യാനാപോളിസിലെ ഫയർ ഡിപ്പാർട്ട്‌മെന്റിൽ വിവരമറിയുക്കകയായിരുന്നു. നിമിഷങ്ങൾക്കകം അഗ്നിശമന സേന സ്ഥലത്തെത്തി.

ആദ്യഘട്ടത്തിൽ അഞ്ചു പേരാണ് നായയെ രക്ഷിക്കാനെത്തിയത്. ഏറെ നേരം പരിശ്രമിച്ചെങ്കിലും റിമ്മിൽ നിന്നും നായയുടെ തല വേർപ്പെടുത്തിയെടുക്കാൻ സേനാ സംഘത്തിന് കഴിഞ്ഞില്ല. തുടർന്ന് മറ്റ് അഞ്ചു പേർകൂടി സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം റിം അറുത്തുമാറ്റിയാണ് നായയെ സംഘം രക്ഷിച്ചത്. ക്ഷീണിച്ചവശയായ നായയ്ക്ക് അവർ വെള്ളവും നൽകി.

ചിത്രങ്ങൾ കാണാം.