ജനൽ പാളികളിൽ കോറിയ ഈ ചിത്രങ്ങൾക്ക് ജീവൻ തുടിക്കുന്നു

സ്പാനിഷ് കലാകാരനായ പെജാക് ചില ചിത്രങ്ങൾ വരച്ചു. മറ്റു ചിത്രകാരന്മാരെപ്പോലെ കാൻവാസിലായിരുന്നില്ല അത്. ചില്ലുകൊണ്ടുള്ള ജനൽ പാളികളായിരുന്നു പെജാകിന് കാൻവാസ്.
 

സ്‌പെയ്ൻ: സ്പാനിഷ് കലാകാരനായ പെജാക് ചില ചിത്രങ്ങൾ വരച്ചു. മറ്റു ചിത്രകാരന്മാരെപ്പോലെ കാൻവാസിലായിരുന്നില്ല അത്. ചില്ലുകൊണ്ടുള്ള ജനൽ പാളികളായിരുന്നു പെജാകിന് കാൻവാസ്. ജനൽ പാളികളിൽ വരയ്ക്കുന്ന ചെറിയ ചിത്രങ്ങൾക്ക് ആദ്യ കാഴ്ചയിൽ ജീവൻ തുടിക്കുന്നുണ്ടാകും. ജനൽപാളിയിൽ വരയ്ക്കുന്ന ചിത്രം ഒരു പ്രത്യേക ദിശയിലൂടെ വീക്ഷിക്കുമ്പോൾ അത് യഥാർത്ഥമാണെന്നു വരെ തോന്നാം.

അതിൽ ഒരു ചിത്രം ഇങ്ങനെയാണ്. ജനൽപാളിയിൽ വരച്ചിരിക്കുന്നത് ഒരു മരവും അതിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ആടുന്ന ഒരു പെൺകുട്ടിയുമാണ്. പ്രത്യേക ദിശയിലൂടെ നോക്കുമ്പോൾ ദൂരെയുള്ള കെട്ടിടത്തിന്റെ പിന്നിൽ നിൽക്കുന്ന മരത്തിൽ പെൺകുട്ടി ഊഞ്ഞാലിൽ ആടുന്നതായി തോന്നും. ഇത്തരത്തിൽ നിരവധിയാണ് ചിത്രങ്ങൾ. കറുത്ത അക്രിലിക് ഉപയോഗിച്ചാണ് പെജാകിന്റൈ പെയിന്റിംഗ്. ചിത്രങ്ങൾ വരച്ച ശേഷം അതിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യും. ഇതിനു വേണ്ടി ഒരു പേജും പെജാക് തുടങ്ങിയിട്ടുണ്ട്.

ചിത്രങ്ങൾ കാണാം.