ഖനനം; മഴക്കാടുകളെ തരിശാക്കുന്നതിന്റെ നേർച്ചിത്രങ്ങൾ

തെക്കുകിഴക്കൻ പെറുവിലെ അനധികൃത ഖനനം കിലോമീറ്റർ കണക്കിന് മഴക്കാടുകളെ തരിശുഭൂമികളാക്കി മാറ്റുന്നതിന്റെ ദാരുണ ചിത്രങ്ങൾ പുറത്തുവന്നു. മന്ത്രേ ഡി ഡിയോസ് മേഖലയിലെ 250 സ്ക്വെയർ മൈൽ നീണ്ട് കിടക്കുന്ന മഴക്കാടും പുഴയും അരുവികളുമാണ് നശിച്ചിരിക്കുന്നത്.
 


മന്ത്രേ ഡി ഡിയോസ്:
തെക്കുകിഴക്കൻ പെറുവിലെ അനധികൃത ഖനനം കിലോമീറ്റർ കണക്കിന് മഴക്കാടുകളെ തരിശുഭൂമികളാക്കി മാറ്റുന്നതിന്റെ ദാരുണ ചിത്രങ്ങൾ പുറത്തുവന്നു. മന്ത്രേ ഡി ഡിയോസ് മേഖലയിലെ 250 സ്‌ക്വെയർ മൈൽ നീണ്ട് കിടക്കുന്ന മഴക്കാടും പുഴയും അരുവികളുമാണ് നശിച്ചിരിക്കുന്നത്.

ഖനനമെന്നാൽ വൻകിട യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം മാത്രമല്ലെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു. നാടൻ ഉപകരണങ്ങൾ, കയർ, തടി, തൂമ്പ, അരിപ്പ… അങ്ങനെ പോകുന്നു പട്ടിക. ഇവയൊക്കെ മതി ഒരു കാടിനെ ഈ വിധം നശിപ്പിക്കാൻ. സ്വർണ്ണവും മെർകുറിയുമാണ് പ്രദേശവാസികളുടെ മേൽനോട്ടത്തിൽ വർഷങ്ങളായി ഇവിടെ നിന്ന് ഖനനം ചെയ്യുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ കൊണ്ടാണ് ഇവിടെ ഖനനം നടക്കുന്നത്.

ഖനനത്തിന്റെ തോത് വർദ്ധിക്കുകയാണെന്ന പരാതികളുടെ അടിസ്ഥനത്തിൽ കഴിഞ്ഞ ദിവസം ഭരണകുടം ഇവിടങ്ങളിൽ റെയ്ഡ് നടത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. വൻ പോലീസ് സന്നാഹത്തെ വിന്യാസിച്ച ശേഷം ഖനനത്തിനുപയോഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തു. ഇവർ താമസിക്കാൻ നിർമ്മിച്ചിരുന്ന കുടിലുകളും പോലീസ് നശിപ്പിച്ചു.

തരിശുഭൂമിയായി മാറിയ മഴക്കാടുകളുടെ ചിത്രങ്ങൾ താഴെ കാണാം