ഒരു മരത്തിൽ നിന്നും മറ്റൊന്നിലേക്ക് ചാടി ഇരപിടിക്കുന്ന പുള്ളിപ്പുലി; വീഡിയോ കാണാം

ഒരു മരത്തിൽ നിന്നും മറ്റു മരങ്ങളിലേക്ക് ചാടി നടക്കുന്ന കുരങ്ങന്മാർ വലിയ സംഭവമൊന്നുമല്ല. എന്നാൽ സാമാന്യം നല്ല ഉയരമുള്ള ഒരു മരത്തിന്റെ ചില്ലയിൽ നിന്നും മറ്റൊരു മരത്തിന്റെ ചില്ലയിലേക്ക് ചാടി ഇരപിടിക്കുന്ന പുള്ളിപ്പുലി അതൊരു അപൂർവ കാഴ്ച തന്നെയാണ്.
 

കേപ്ടൗൺ: ഒരു മരത്തിൽ നിന്നും മറ്റു മരങ്ങളിലേക്ക് ചാടി നടക്കുന്ന കുരങ്ങന്മാർ വലിയ സംഭവമൊന്നുമല്ല. എന്നാൽ സാമാന്യം നല്ല ഉയരമുള്ള ഒരു മരത്തിന്റെ ചില്ലയിൽ നിന്നും മറ്റൊരു മരത്തിന്റെ ചില്ലയിലേക്ക് ചാടി ഇരപിടിക്കുന്ന പുള്ളിപ്പുലി അതൊരു അപൂർവ കാഴ്ച തന്നെയാണ്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ നിന്നും പകർത്തിയതാണ് കൗതുകം നിറഞ്ഞ ആ ദൃശ്യങ്ങൾ. ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് തന്നെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച അണ്ണാനെ പുള്ളിപ്പുലി പിറകെ എത്തി പിടികൂടുകയായിരുന്നു.

ചിത്രങ്ങൾ കാണാം.

 

വീഡിയോ കാണാം.