അദിതി ആര്യ മിസ് ഇന്ത്യ

ഫെമിന മിസ് ഇന്ത്യ 2015 സുന്ദരിപ്പട്ടം ഡൽഹി ഗുർഗാവ് സ്വദേശി അദിതി ആര്യയ്ക്ക്. മുംബൈ യഷ് രാജ് സ്റ്റുഡിയോയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 21 സുന്ദരികൾ മാറ്റുരച്ചു.
 


മുംബൈ: ഫെമിന മിസ് ഇന്ത്യ 2015 സുന്ദരിപ്പട്ടം ഡൽഹി ഗുർഗാവ് സ്വദേശി അദിതി ആര്യയ്ക്ക്. മുംബൈ യഷ് രാജ് സ്റ്റുഡിയോയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 21 സുന്ദരികൾ മാറ്റുരച്ചു. അവസാന അഞ്ചുപേരിൽ നിന്ന് വിജയിയായ അദിതിയെ മുൻ വർഷത്തെ മിസ് ഇന്ത്യ കോയൽ റാണയാണ് കിരീടമണിയിച്ചത്.

മെഡിക്കൽ വിദ്യാർത്ഥിനിയായ മംഗളൂരു സ്വദേശി ആഫ്രീൻ റേച്ചൽ വാസ് ഫസ്റ്റ് റണ്ണറപ്പായി. ലക്‌നൗ സ്വദേശി വർതിക സിങ്ങിനാണ് മൂന്നാം സ്ഥാനം.

ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, ജോൺ എബ്രഹാം, മനീഷ കൊയ്‌രാള, ശിൽപ ഷെട്ടി, സൊണാലി ബന്ദ്രേ, കൊറിയോഗ്രാഫർ ഷൈമക് ധവാർ എന്നിവരായിരുന്നു വിധികർത്താക്കൾ.

ചിത്രങ്ങൾ കാണാം.