സൗന്ദര്യറാണിക്ക് നൽകിയ കിരീടം രണ്ടാം സ്ഥാനക്കാരി വലിച്ചെറിഞ്ഞു

സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സുന്ദരിക്ക് നൽകിയ കിരീടം രണ്ടാം സ്ഥാനക്കാരി തട്ടിപ്പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. മിസ് ആമസോൺ 2015 മത്സരത്തിൽ ജേതാവായ കരോളിന ടോലേഡയുടെ കിരീടം സമ്മാനദാന ചടങ്ങിൽ രണ്ടാം സ്ഥാനാക്കാരിയായ ഷീസ്ലേൻ ഹയാലയാണ് വലിച്ചെറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീലിയയിലാണ് സൗന്ദര്യമത്സരം നടന്നത്.
 


ബ്രസീലിയ:
സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സുന്ദരിക്ക് നൽകിയ കിരീടം രണ്ടാം സ്ഥാനക്കാരി തട്ടിപ്പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. മിസ് ആമസോൺ 2015 മത്സരത്തിൽ ജേതാവായ കരോളിന ടോലേഡയുടെ കിരീടം സമ്മാനദാന ചടങ്ങിൽ രണ്ടാം സ്ഥാനാക്കാരിയായ ഷീസ്‌ലേൻ ഹയാലയാണ് വലിച്ചെറിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീലിയയിലാണ് സൗന്ദര്യമത്സരം നടന്നത്.

വിധികർത്താക്കൾ കരോളിനയെ കിരീടം ചൂടിക്കുമ്പോഴാണ് സമീപത്തുണ്ടായിരുന്ന ഷീസ്‌ലേൻ കീരിടം ഊരിയെടുത്ത് വലിച്ചെറിഞ്ഞത്. കരോളിനയോടും വിധികർത്താകളോടും രോഷാകുലയായി സംസാരിച്ച ശേഷമാണ് ഷീസ്‌ലേൻ വേദി വിട്ടത്.

വീഡിയോ കാണാം