വീൽ ചെയറിലുമാകാം ക്യാറ്റ് വാക്ക്; വികലാംഗർക്ക് മോഡലുകളുമാകാം
ന്യൂയോർക്ക്: ക്യാറ്റ് വാക്കിന് കാലുകൾ നിർബന്ധമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം നടന്ന ഫാഷൻ വീക്ക്.അന്താരാഷ്ട്ര ഡിസൈനർമാരുടെ വസ്ത്രങ്ങൾക്ക് മോഡലുകളായി വികലാംഗർ റാംപിൽ എത്തിയത് ഫാഷൻ ലോകത്ത് പുതുപുത്തൻ അനുഭവമായി. മോഡലിംഗ് എജൻസിയായ ‘എഫ്.ടി.എൽ മോഡ’യും സ്പൈനൽ കോഡിന് അപകടം സംഭവിച്ചവർക്കായി നിലകൊള്ളുന്ന ‘ഫോണ്ടാസിയോൺ വെർട്ടിക്കൽ ഫൗണ്ടേഷന’ും ചേർന്നാണ് ഫാഷൻ വീക്ക് സംഘടിപ്പിച്ചത്.
ജന്മനാൽ അംഗ വൈകല്യവുമായി ജനിച്ചവരും ജീവിതത്തിന്റെ പാതി വഴിയിൽ അംഗ വൈകല്യം സംഭവിച്ചവരുമാണ് ഫാഷൻ വീക്കിൽ അണിനിരന്നത്. കാലിന് സ്വാധീനമില്ലാത്തവരാണ് ഷോയിൽ പങ്കെടുത്തവരിൽ അധികവും. പ്രശസ്തരായ മോഡലുകൾക്കൊപ്പം വീൽചെയറിലായിരുന്നു പലരും എത്തിയത്. രൂപത്തിലും ഭാവത്തിലും പ്രൊഫഷണൽ മോഡലുകൾക്കൊപ്പം നിൽക്കും ഇവരും.
വലത് കാൽ മുറിച്ചു മാറ്റപ്പെട്ട ജാക്ക് ഐറസിന്റെ ക്യാറ്റ് വാക്ക് ഏറെ ശ്രദ്ധപിടിച്ചുപറ്റി. ബ്രിട്ടനിൽ പേഴ്സണൽ ട്രെയിനറായി ജോലി ചെയ്യുകയാണ് ജാക്ക്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന പ്രൊഫഷണൽ മോഡലുകളും ഫാഷൻ വീക്കിൽ പങ്കൈടുത്തു.
ഫെബ്രുവരി 12ന് ന്യൂയോർക്കിൽ നടന്ന ‘കാരീ ഹാമ്മർ’ ഷോയിൽ ലോകത്ത് ആദ്യമായി ഡൗൺ സിൻഡ്രോം ബാധിച്ച 30 കാരി ജാമി ബ്രീവെർ മോഡലായി എത്തിയിരുന്നു. ഇവരുടെ ക്യാറ്റ് വാക്ക് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ചിത്രങ്ങൾ കാണാം.
വീഡിയോ കാണാം.