മുടിയിൽ ചെപ്പടി വിദ്യകളുമായി ഒരു അച്ഛനും മകളും

ഭാര്യയിൽ നിന്നും വേർപിരിഞ്ഞ ഗ്രെഗ് വിക്കേർസ്റ്റിന് ഒറ്റ കാര്യത്തിലെ ആശങ്ക ഉണ്ടായിരുന്നുള്ളു. മൂന്ന് വയസ്സുകാരിയായ മകൾ ലിസ്സിയുടെ ഹെയർ സ്റ്റൈലിനെക്കുറിച്ച്. കുട്ടികളുടെ മുടി കെട്ടുന്നത് സംബന്ധിച്ച് യാതൊരു ഐഡിയയും ഇല്ലാതിരുന്ന ഗ്രെഗ് ഹെയർ സ്റ്റൈലുകൾ പഠിക്കാൻ ഇന്റെലി ടെക് കോളേജിലെ കോസ്മെറ്റോളജി വിഭാഗത്തെ സമീപിച്ചു.
 

കൊളറാഡോ: ഭാര്യയിൽ നിന്നും വേർപിരിഞ്ഞ ഗ്രെഗ് വിക്കേർസ്റ്റിന് ഒറ്റ കാര്യത്തിലെ ആശങ്ക ഉണ്ടായിരുന്നുള്ളു. മൂന്ന് വയസ്സുകാരിയായ മകൾ ലിസ്സിയുടെ ഹെയർ സ്റ്റൈലിനെക്കുറിച്ച്. കുട്ടികളുടെ മുടി കെട്ടുന്നത് സംബന്ധിച്ച് യാതൊരു ഐഡിയയും ഇല്ലാതിരുന്ന ഗ്രെഗ് ഹെയർ സ്റ്റൈലുകൾ പഠിക്കാൻ ഇന്റെലി ടെക് കോളേജിലെ കോസ്‌മെറ്റോളജി വിഭാഗത്തെ സമീപിച്ചു.

ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടിയുമായി എത്താൻ ഇന്റെലി ടെകിലെ കോസ്മറ്റോളജിസ്റ്റ് ഗ്രെഗിനോട് നിർദ്ദേശിച്ചു. തുടർന്നുള്ള രണ്ട്, മൂന്ന് ദിവസങ്ങളിലായി ഗ്രെഗ് കോളേജിലെത്തി. വളരെ പെട്ടന്നു തന്നെ ഗ്രെഗ് വ്യത്യസ്ത ഹെയർ സ്റ്റൈലുകൾ വശത്താക്കി. മകളുടെ മുടിയിൽ നടത്തിയ പരീക്ഷണങ്ങളുടെ ചിത്രങ്ങൾ ഗ്രെഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ചിത്രങ്ങൾ കാണാം.

 

 

വ്യത്യസ്തമായൊരു ഹെയർ സ്‌റ്റൈൽ (ഫിഷ് ടെയ്ൽ ബ്രേഡ്) നിങ്ങൾക്കും പഠിക്കാം.