മൂന്നാം ലിംഗക്കാരുടെ ഫാഷൻ ഷോ: മിസ് ഇന്റർനാഷണൽ ക്യൂൻ 2014

തായ്ലൻഡിലെ പട്ടായയിൽ മിസ് ഇന്റർനാഷണൽ ക്യൂൻ മത്സരം അരങ്ങേറി. മൂന്നാംലിംഗ വിഭാഗക്കാർക്ക് വേണ്ടിയുള്ള ലോകത്തിലെ ഏക സൗന്ദര്യ മത്സരമാണിത്.
 

 

പട്ടായ: തായ്‌ലൻഡിലെ പട്ടായയിൽ മിസ് ഇന്റർനാഷണൽ ക്യൂൻ മത്സരം അരങ്ങേറി. മൂന്നാംലിംഗ വിഭാഗക്കാർക്ക് വേണ്ടിയുള്ള ലോകത്തിലെ ഏക സൗന്ദര്യ മത്സരമാണിത്. വെനിസുലയിൽ നിന്നുള്ള ഇസബെല്ല സാന്റിയാഗോ(22)യാണ് മത്സരത്തിൽ മിസ് ഇന്റർനാഷണൽ ക്യൂൻ പട്ടം സ്വന്തമാക്കിയത്. 18 രാജ്യങ്ങളിൽ നിന്നുള്ള 21 സുന്ദരികളാണ് മത്സരത്തിൽ പങ്കെടുത്തത്.

2004 മുതലാണ് തായ്‌ലൻഡിൽ ഈ മത്സരം ആരംഭിക്കുന്നത്. ആണായി ജനിച്ച് ശസ്ത്രക്രിയയിലൂടെ പെൺശരീരത്തിലേക്ക് മാറിയവർക്കും സ്ത്രീവേഷം കെട്ടിയവർക്കും മത്സരത്തിൽ പങ്കെടുക്കാം. ലോകസുന്ദരി മത്സരങ്ങളിലെ അതേ റൗണ്ടുകൾ തന്നെയാണ് ഇന്റർനാഷണൽ ക്യൂനിനെ കണ്ടെത്താനും നടക്കുന്നത്. മത്സര വിജയിയായ ഇസബെല്ലയ്ക്ക് ആവശ്യമെങ്കിൽ സൗജന്യമായി പ്ലാസ്റ്റിക് സർജറി ചെയ്യാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്നാണ് സംഘാടകരുടെ തീരുമാനം. 2004ൽ ആരിഷ് റാണി എന്ന ഇന്ത്യക്കാരിയായിരുന്നു ഫസ്റ്റ് റണ്ണറപ്പ്.