പൗളിന വേഗ വിശ്വ സുന്ദരി
വിശ്വ സുന്ദരി പട്ടം കൊളംബിയൻ സ്വദേശിനി പൗളിന വേഗയ്ക്ക്. യു.എസിലെ മിയാമിയിൽ നടന്ന മത്സരത്തിലാണ് 22കാരിയായ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിനി കൂടിയായ പൗളിന സുന്ദരി പട്ടം സ്വന്തമാക്കിയത്.
Jan 26, 2015, 13:32 IST
മിയാമി: വിശ്വ സുന്ദരി പട്ടം കൊളംബിയൻ സ്വദേശിനി പൗളിന വേഗയ്ക്ക്. യു.എസിലെ മിയാമിയിൽ നടന്ന മത്സരത്തിലാണ് 22കാരിയായ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിനി കൂടിയായ പൗളിന സുന്ദരി പട്ടം സ്വന്തമാക്കിയത്. 80 രാജ്യങ്ങളിൽ നിന്നുള്ള 88 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്.
യു.എസിലെ ലാസ്വേഗാസിൽ നിന്നുള്ള നിയ സാഞ്ചസാണ്(24) ഫസ്റ്റ് റണ്ണർ അപ്. ഉക്രൈൻ സുന്ദരി ഡയാന ഹർകുഷ സെക്കന്റ് റണ്ണറപ്പും. ഇവരെ കൂടാതെ ജമൈക്കൻ സുന്ദരി കസി ഫെന്നെൽ, മിസ് നെതർലന്റ്സ് യാസ്മിൻ വെർഹേജൻ എന്നിവരും അവസാന റൗണ്ടിൽ ഇടം പിടിച്ചു.
പൗളിനയുടെ മുത്തശ്ശി എൽവിറ കാസ്റ്റിലോ 1953ൽ കൊളംബിയയെ പ്രതിനിധീകരിച്ച് മിസ് അറ്റ്ലാന്റികോ പട്ടം നേടിയിരുന്നു.
വീഡിയോ കാണാം.