സ്വർണ്ണം കൊണ്ട് ഷർട്ട്; വ്യാപാരി മുടക്കിയത് 14 ലക്ഷം

സ്ത്രീകളെ ആകർഷിക്കാൻ വിചിത്രമായ ഒരു ശ്രമവുമായി മഹാരാഷ്ട്രയിലെ ഒരു വ്യാപാരി. പൂർണമായും സ്വർണം കൊണ്ട് നിർമ്മിച്ച ഒരു ഷർട്ട് നിർമ്മിച്ച് ശ്രദ്ധയാകർഷിക്കാനാണ് യുവ വ്യവസായിയുടെ ശ്രമം. പിമ്പിരി-ചിഞ്ചവാഡ് സ്വദേശിയായ ദത്ത ഭൂജി ഇതിനായി ലക്ഷങ്ങൾ തന്നെ മുടക്കി.
 

മഹാരാഷ്ട്ര: സ്ത്രീകളെ ആകർഷിക്കാൻ വിചിത്രമായ ഒരു ശ്രമവുമായി മഹാരാഷ്ട്രയിലെ ഒരു വ്യാപാരി. പൂർണമായും സ്വർണം കൊണ്ട് നിർമ്മിച്ച ഒരു ഷർട്ട് നിർമ്മിച്ച് ശ്രദ്ധയാകർഷിക്കാനാണ് യുവ വ്യവസായിയുടെ ശ്രമം. പിമ്പിരി-ചിഞ്ചവാഡ് സ്വദേശിയായ ദത്ത ഭൂജി ഇതിനായി ലക്ഷങ്ങൾ തന്നെ മുടക്കി.

15 തട്ടാന്മാർ ചേർന്ന് രണ്ടാഴ്ച കൊണ്ടാണ് ഷർട്ടിന്റെ പണി പൂർത്തിയാക്കിയത്. ഒരു ദിവസം 16 മണിക്കൂർ വരെ തട്ടാൻന്മാർ ഷർട്ട് നിർമ്മാണത്തിനായി ചെലവഴിച്ചെന്നും ഇദ്ദേഹം പറയുന്നു. ഷർട്ട് മാത്രമല്ല, ദേഹം മുഴുവൻ സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് 32 കാരനായ ഭൂജി. കഴുത്തിലും കയ്യിലും വിരലുകളിലുമെല്ലാം നിറയെ സ്വർണാഭരണങ്ങൾ. നല്ല സ്വഭാവവും സൗന്ദര്യവും മാത്രമല്ല, തനിക്ക് സ്വർണ്ണത്തിന്റെ ഒരു കലവറ തന്നെയുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ദത്ത ഭൂജി. അത് തുറന്ന് പറയാനും യുവാവിന് മടിയൊന്നുമില്ല.