താൻ ഗർഭിണിയല്ലെന്ന് കിം കർദാഷിയാൻ

അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാൻ ഇത്തവണത്തെ പുതുവത്സര ട്വീറ്റർ സന്ദേശത്തിൽ ആരാധകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ടു. തനിക്കും ഭർത്താവിനും ഇടയിൽ അസ്വാരസ്യങ്ങളുണ്ടെന്നും താൻ ഗർഭിണിയാണെന്നുമുള്ള ഗോസിപ്പുകൾക്കാണ് കിം കർദാഷിയാൻ ഇന്നലെ മറുപടി പറഞ്ഞത്.
 
താൻ ഗർഭിണിയല്ലെന്നും തനിക്കും ഭർത്താവിനും ഇടയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. 34 കാരിയായ കിം ഡോക്ടറെ കാണുന്നുണ്ടെന്നും രണ്ടാമത്തെ കുട്ടിക്ക് ഉടൻ ജൻമം നൽകുമെന്നുമായിരുന്നു ഇംഗ്ലീഷ് ഗോസിപ്പ് മാധ്യമങ്ങളിൽ വന്ന വാർത്ത. റാപ്പ് സംഗീതജ്ഞനായ കെയ്ൻ വെസ്റ്റാണ് കിമ്മിന്റെ ഭർത്താവ്. ഇരുവർക്കും ഒരു മകളാണുള്ളത്.