വെടിക്കെട്ട് ദുരന്തം; കുടുംബങ്ങൾക്ക് 10 ലക്ഷം നൽകി ബോചെ
ചടങ്ങിൽ ബോബി ചെമ്മണ്ണൂർ സഹായധനം കൈമാറി
Jun 17, 2026, 14:49 IST
തൃശൂർ പൂരം വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബോബി ചെമ്മണ്ണൂർ ട്രസ്റ്റ് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകി. ജനങ്ങളുടെ കണ്ണീരൊപ്പുന്നതാണ് തന്റെ ലക്ഷ്യമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബോചെ ഫൗണ്ടേഷൻ മുഖേന തൃശൂർ പൂങ്കുന്നം രാജീവ് നഗറിൽ നടന്ന ചടങ്ങിൽ സഹായധനം വിതരണം ചെയ്തു. എം. പി. വിൻസെന്റ്, രാജേഷ് ചന്ദ്രൻ, പി. എ. സലീം, ബെന്നി കുര്യൻ, ജയരാജ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.