2025 ഒക്ടോബറിൽ 2 സൗഹൃദമത്സരങ്ങൾ; അർജന്റീന കേരളത്തിൽ കളിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍
Updated: Mar 18, 2024, 15:21 IST
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം സൗഹൃദമത്സരങ്ങള്‍ക്കായി കേരളത്തിലേക്ക്. 2025 ഒക്ടോബറിലാണ് ടീം കേരളത്തിലെത്തുക. കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ചു. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്, കെ.എഫ്.എ. സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.