24 ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ സി.ജി.ദില്‍ജിത്ത് അന്തരിച്ചു
Nov 16, 2021, 10:35 IST
24 ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ സി.ജി.ദില്‍ജിത്ത് അന്തരിച്ചു. ഏഴു വര്‍ഷമായി ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ദില്‍ജിത്ത് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായിരുന്നു. മംഗളം ദിനപത്രം, കൈരളി ടിവി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 32 വയസായിരുന്നു.
24 ന്യൂസിന്റെ തുടക്കം മുതല്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടറായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടെയും മകനാണ്. പ്രസീതയാണ് ഭാര്യ. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം പിന്നീട്.