റോഡിലിറങ്ങിയ കാട്ടാനയെ വഴക്കുപറഞ്ഞ് കാടുകയറ്റിയ വനംവകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു
രണ്ടു മാസം മുന്‍പ് റോഡില്‍ ഇറങ്ങിയ കാട്ടാനയെ ശാസിച്ച് കാടുകയറ്റിയ വനംവകുപ്പ് വാച്ചര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇടുക്കി ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ വെച്ച് കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
ആനയിറങ്കല്‍ മേഖലയിലായിരുന്നു ശക്തിവേലിനെ നിയോഗിച്ചിരുന്നത്. രാവിലെ ആറു മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്. ശക്തിവേല്‍ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തു വന്നത്. ആനയിറങ്കലില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
റോഡില്‍ ഇറങ്ങിയ കാട്ടാനയോട് സ്‌കൂട്ടറില്‍ എത്തിയ ശക്തിവേല്‍ കയറിപ്പോകാന്‍ ശകാരിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. ഇതിന് ശേഷം രണ്ട് ബൈക്ക് യാത്രികര്‍ക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേല്‍ പിന്തിരിപ്പിക്കുന്നതിന്റേയും വീഡിയോ വൈറലായിരുന്നു.