ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നു
Updated: Mar 16, 2022, 11:37 IST
അഞ്ചു വര്‍ഷത്തിന് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ബോണ്‍ഹോമീ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആദില്‍ മൈമൂനക്ക് അഷറഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചു വരവിനൊരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് ഭാവന അറിയിച്ചു.