നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ അന്തരിച്ചു
Apr 1, 2022, 10:12 IST
നടന്‍ ജഗദീഷിന്റെ ഭാര്യയും ഫോറന്‍സിക് മെഡിസിന്‍ വിദഗ്ദ്ധയുമായിരുന്ന ഡോ.രമ പി. അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.