കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു

 

വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല സ്വദേശിനി കൊച്ചുമുറിയില്‍ വേഴാമ്പന്തോട്ടത്തില്‍ മിനി എല്‍സ ആന്റണി (52) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഫ്‌ളൈ ദുബായ് വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ അബോധാവസ്ഥയിലായത്. 

വിമാനം കൊച്ചിയില്‍ ഇറങ്ങിയപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. നെടുമ്പാശേരിയില്‍ എത്തിയയുടന്‍ തന്നെ മിനിയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഭര്‍ത്താവ് റോയിക്കൊപ്പമായിരുന്നു ഇവര്‍ യാത്ര ചെയ്തത്. ഏറെക്കാലം ഗള്‍ഫിലായിരുന്നു ഇവര്‍. സംസ്‌കാരം പിന്നീട്.