ഏപ്രില്‍ ഫൂള്‍ പാശ്ചാത്യ സംസ്‌കാരം, നമുക്ക് അഛേ ദിന്‍ ഉണ്ടല്ലോ! ട്രോളുമായി ശശി തരൂര്‍ 

 

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും ട്രോളി ശശി തരൂര്‍. അഛേദിന്‍ മീമുകള്‍ പങ്കുവെച്ചു കൊണ്ടാണ് തരൂരിന്റെ പരിഹാസം. ഏപ്രില്‍ ഫൂള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അത് പാശ്ചാത്യ സങ്കല്‍പമാണ്. ഇന്ത്യയില്‍ നമുക്ക് അഛേ ദിന്‍ ഉണ്ട് എന്നാണ് ഒരു മീമിലെ ഉള്ളടക്കം. 

ഏപ്രില്‍ ഒന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഞാന്‍ അത് അഛേദിന്‍ ദിവസമായാണ് ആഘോഷിക്കുന്നതെന്ന് രണ്ടാമത്തെ മീമും പറയുന്നു. അതേസമയം നവംബര്‍ 8 ആണ് അഛേ ദിന്‍ എന്ന് കമന്റില്‍ ചിലര്‍ തരൂരിനെ തിരുത്തുന്നുണ്ട്. നോട്ട് നിരോധനം നടപ്പാക്കിയ ദിവസമാണ് നവംബര്‍ 8.