എൽക്ലാസിക്കോയിൽ റയലിനെ തകർത്ത് ബാഴ്സ; ജയം എതിരില്ലാത്ത നാല് ഗോളിന്
റയലിന്റെ സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണാബ്യൂവിൽ അവരെ നിഷ്പ്രഭരാക്കി ബാഴ്സിലോണ. പിയറി എമറിക്ക് ഔബാമയാങ്ങും ഫെറാൻ ടോറസും മിന്നിത്തിളങ്ങിയ കളിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയലിനെ ബാഴ്സ തോൽപ്പിച്ചത്. ഔബാമയാങ് രണ്ട് ഗോൾ നേടിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി ടോറസും രണ്ട് അസിസ്റ്റുമായി ഡെബല്ലേയും തിളങ്ങി. പ്രതിരോധ താരം റൊണാൾഡ് അറൗജോ ഒരു ഗോൾ നേടി.
പരിക്കു കാരണം കരീം ബെൻസേമ കളിച്ചിരുന്നില്ല. 4-2-4 എന്ന കോമ്പിനേഷനിലാണ് കാർലോ അഞ്ചലോട്ടി ടീമിനെ ഇറക്കിയത്. പന്തടക്കത്തിലും ആക്രമണത്തിലും ഉൾപ്പടെ കളിയുടെ സമസ്ത മേഖലയിലും ബാഴ്സ മുന്നിട്ടു നിന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്സ മൂന്നാം സ്ഥാനത്തേക്ക് എത്തി. 28 കളിയിൽ നിന്നും 54 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള സെവിയ്യക്ക് 29 കളിയിൽ നിന്നും 57 പോയിന്റാണ് ഉള്ളത്. 28 കളിയിൽ നിന്നും 66 പോയിന്റുമായി റയൽ മാഡ്രിഡാണ് മുന്നിൽ. ബാഴ്സയുടെ അടുത്ത കളി ഏപ്രിൽ 4ന് സെവിയ്യയുമായിട്ടാണ്.
ലീഗ് വണ്ണിൽ എഎസ് മെണാക്കോ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജിയെ തോൽപ്പിച്ചത്. കഴിഞ്ഞ 5 മത്സരങ്ങൾക്കിടയിൽ ലീഗിലെ മൂന്നാം തോൽവിയാണ് പിഎസ്ജിക്ക് ഇത്. റയിലിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നുകൂടി പുറത്തായ പിഎസ്ജിക്ക് ക്ഷീണായി മൊണാക്കോയുള്ള തോൽവി. വിസാം ബെൻ യെദർ നേടിയ ഇരട്ട ഗോളും കെവിൻ വൊളാന്റ് നേടിയ ഗോളുമാണ് പിഎസ്ജിയെ തകർത്തത്. നെയ്മറും എംബാപ്പേയും ഇറങ്ങിയ കളിയിൽ മെസി ഉണ്ടായിരുന്നില്ല.