തിരുവോണ ദിവസം ബെവ്‌കോയ്ക്ക് അവധി; ബാറുകള്‍ പ്രവര്‍ത്തിക്കും
Sep 6, 2022, 19:28 IST
തിരുവോണ ദിവസമായ എട്ടാം തിയതി വ്യാഴാഴ്ച സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചുകൊണ്ട് ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി. തിരുവോണ ദിവസവും ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. അതേസമയം ബാറുകള്‍ തിരുവോണ ദിവസവും തുറന്നു പ്രവര്‍ത്തിക്കും.
അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്കനുഭപ്പെടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പലയിടങ്ങളിലും അധിക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രീമിയം കൗണ്ടറുകളും തുറന്നു.