ചെൽസി എഫ്എ കപ്പ് ഫൈനലിൽ; ലിവർപൂളുമായി ഏറ്റുമുട്ടും

 


ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത 2 ഗോളിന് തോൽപ്പിച്ച് ചെൽസി എഫ്‌എ കപ്പ് ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പകുതിയിൽ നേടിയ 2 ഗോളുകൾ ആണ് ചെൽസിക്ക് ഫൈനൽ ടിക്കറ്റ് നേടിക്കൊടുത്തത്.

65ആം മിനിറ്റിൽ റൂബൻ ലോഫ്റ്റസ് ചീക്ക് നേടിയ ഗോളും 76ആം മിനിറ്റിൽ മാസൻ മൗണ്ട് നേടിയ ഗോളുമാണ് ചെൽസിക്ക് ഫൈനൽ ടിക്കറ്റ് സമ്മാനിച്ചത്.

മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു ഫൈനലിൽ എത്തിയ ലിവർപൂൾ ആണ് ചെൽസിയുടെ എതിരാളികൾ. മെയ് 14നാണ് ഫൈനൽ